പ്രവാസികൾക്ക് നാട്ടിൽ നിന്ന് മരുന്ന് അയക്കും; ചുമതല നോർക്കയെ ഏൽപ്പിച്ച് ഉത്തരവിറങ്ങി

പ്രവാസികൾക്ക് നാട്ടിൽ നിന്ന് മരുന്ന് അയക്കും; ചുമതല നോർക്കയെ ഏൽപ്പിച്ച് ഉത്തരവിറങ്ങി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് നാട്ടിൽ നിന്ന് മരുന്ന് എത്തിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. നോർക്കയ്ക്കാണ് മരുന്നുകൾ എത്തിക്കേണ്ട ചുമതല. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി

വിദേശത്തേക്ക് അയക്കേണ്ട മരുന്നുകൾ പ്രവാസികളുടെ ബന്ധുക്കൾക്ക് റവന്യു വകുപ്പിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ പോലീസിലോ ഏൽപ്പിക്കാവുന്നതാണ്. ഇതിന് മുമ്പായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്‌സ് ഇൻസ്‌പെക്ടറിൽ നിന്നും രേഖകൾ സമർപ്പിച്ച് എൻ ഒ സി വാങ്ങണം. ഈ മരുന്നുകൾ ശേഖരിച്ച് നോർക്ക കാർഗോ വഴി മരുന്ന് ലഭ്യമാക്കും

കാർഗോ വഴി വിദേശരാജ്യങ്ങളിൽ എത്തുന്ന മരുന്ന് വിമാനത്താവളത്തിൽ നിന്ന് തന്നെ പ്രവാസികൾ കൈപ്പറ്റണം. മരുന്നുകൾ അയക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികൾ വഹിക്കണം.

Share this story