മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇനി മുതൽ വൈകിട്ട് അഞ്ച് മണിക്ക്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇനി മുതൽ വൈകിട്ട് അഞ്ച് മണിക്ക്

കൊവിഡ് അവലോകന യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം ഇനി മുതൽ അഞ്ച് മണിക്കായിരിക്കും നടക്കുക. നാല് മണിക്ക് ചേരുന്ന മന്ത്രിസഭാ അവലോകന യോഗം വൈകുന്നേരം മൂന്ന് മണിക്ക് നടക്കും

റമദാൻ നോമ്പ് കണക്കിലെടുത്താണ് വാർത്താ സമ്മേളനത്തിന്റെ സമയം മാറ്റുന്നത്. വൈകിട്ട് ആറിനും ഏഴിനുമിടക്ക് നോമ്പുതുറ സമയം ആയതിനാലാണ് വാർത്താ സമ്മേളനത്തിന്റെ സമയം മാറ്റുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാധാരണയായി വൈകുന്നേരം ആറ് മുതൽ വൈകിട്ട് ഏഴ് വരെയായിരുന്നു വാർത്താ സമ്മേളനം നടന്നിരുന്നത്.

Share this story