കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചാൽ സർക്കാർ വക ക്വാറന്റൈൻ ക്യാമ്പിലാക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചാൽ സർക്കാർ വക ക്വാറന്റൈൻ ക്യാമ്പിലാക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര

കണ്ണൂരിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പോലീസ്. വീടുകകളിൽ മൂവായിരത്തിലധികം പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവർ പോലീസ് നിരീക്ഷണത്തിലാണ്. ഇവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ സർക്കാർ വക ക്വാറന്റൈൻ ക്യാമ്പുകളിലാക്കുമെന്ന് എസ് പി പറഞ്ഞു

അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ആശുപത്രി, ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കല്ലാതെ ആളുകൾ മറ്റൊന്നിനും പുറത്തിറങ്ങരുത്. ട്രിപ്പൾ ലോക്ക് ഡൗൺ മെയ് 3 വരെ തുടരും. ജില്ലയിലെ 24 ഹോട്ട് സ്‌പോട്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയ രീതിയിലുള്ള ഇളവുകൾ നൽകാൻ പോലുമുള്ള സാഹചര്യമില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു

Share this story