പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമാക്കും

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമാക്കും

കൊവിഡ് വ്യാപനം അവസാനിച്ചാലും പുതിയ അധ്യായന വർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ സ്‌കൂളുകളിൽ എത്താവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. മെയ് 30ന് മുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചു നൽകും

സമഗ്രശിക്ഷാ കേരളമാണ് മുഖാവരണം നിർമിച്ചു നൽകുക. ഒരു കുട്ടിക്ക് രണ്ട് മുഖാവരണങ്ങൾ ലഭിക്കും. തുണി കൊണ്ടുള്ള മുഖാവരണം യൂനിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമാണം

മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു. മേയ് 30ന് മുമ്പായി സ്‌കൂളുകളിൽ മുഖാവരണം എത്തിക്കാനാണ് നിർദേശം. സൗജന്യ യൂനിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും. വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.

Share this story