കൊല്ലം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

റവന്യു, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയൊഴികെയുള്ള ഒരു സ്ഥാപനങ്ങളും ഈ പഞ്ചായത്തുകളിൽ തുറക്കാൻപാടില്ല. ആവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലീസ് സഹായത്തോടെ നടപടി സ്വീകരിക്കാം.

അവശ്യ വസ്തുക്കളുടെ നീക്കത്തിന് തടസ്സമുണ്ടാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ അതാത് വകുപ്പുകൾക്ക് ഏർപ്പെടുത്താം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും സുരക്ഷാ നടപടികളും പാലിച്ചിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Share this story