12കാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസ്

12കാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസ്

കോഴിക്കോട് നാദാപുരത്ത് 12 വയസ്സുകാരനെ കാറിനുള്ളിൽ ബലമായി കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ നാദാപുരം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ എരഞ്ഞിക്കൽ വാസു(52)വിനെതിരെ കേസ്. നാദാപുരം പോലീസാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ കേസെടുത്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ബലമായി കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പരിശോധിച്ചപ്പോൾ ചുണ്ട് മുറിഞ്ഞിരിക്കുന്നത് മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി പറഞ്ഞത്.

സംഭവമറിഞ്ഞയുടനെ നാട്ടുകാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചെങ്കിലും കോൺഗ്രസുകാർ സംഘടിപ്പിച്ചെത്തി പ്രതിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തിക്കൊണ്ടുപോയി. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

Share this story