രണ്ട് പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ; സംസ്ഥാനത്താകെ 102 ഹോട്ട് സ്‌പോട്ടുകൾ

രണ്ട് പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ; സംസ്ഥാനത്താകെ 102 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളിലെയാണ് പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ 102 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം ഹോട്ട് സ്‌പോട്ടുകളുള്ളത്. 28 ഹോട്ട് സ്‌പോട്ടുകൾ കണ്ണൂർ ജില്ലയിലുണ്ട്. 47 പേരാണ് ഇവിടെ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇടുക്കിയിൽ 15 ഹോട്ട് സ്‌പോട്ടുകളുണ്ട്. 14 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.

കോട്ടയത്ത് 18, കൊല്ലം 15, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊവിഡ് ബാധിതരില്ല. തൃശ്ശൂർ, ആലപ്പുഴ, വയനാട് ജില്ലകളിലാണ് കൊവിഡ് രോഗികൾ ഇല്ലാത്തത്.

Share this story