കാസർകോട് ദൃശ്യമാധ്യമ റിപ്പോർട്ടർക്ക് കൊവിഡ് ബാധ; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ദൃശ്യമാധ്യമ റിപ്പോർട്ടർക്ക് കൊവിഡ് ബാധ; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ മാധ്യമപ്രവർത്തകൻ. പത്ത് പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കാസർകോട് ജില്ലയിൽ ജോലി ചെയ്യുന്ന ദൃശ്യമാധ്യമ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധയുണ്ടായതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്.

മാധ്യമപ്രവർത്തകർ വാർത്താശേഖരണം അപകടരഹിതമായ രീതിയിൽ നിർവഹിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ ആറ് പേർ കൊല്ലം ജില്ലയിലും തിരുവനന്തപുരം, കാസർകോട് ജില്ലയിൽ നിന്നും രണ്ട് പേർ വീതവുമാണ്. കൊല്ലത്തുള്ള ആറ് പേരിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്

തിരുവനന്തപുരത്ത് ഒരാൾ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. പത്ത് പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് പേരും പത്തനംതിട്ടയിൽ ഒരാളുമാണ്.

Share this story