മലപ്പുറത്ത് കൊവിഡ് ഭേദമായി ഒരാൾ കൂടി ആശുപത്രി വിട്ടു; ഇനി ചികിത്സയിലുള്ളത് ഒരാൾ മാത്രം

മലപ്പുറത്ത് കൊവിഡ് ഭേദമായി ഒരാൾ കൂടി ആശുപത്രി വിട്ടു; ഇനി ചികിത്സയിലുള്ളത് ഒരാൾ മാത്രം

മലപ്പുറം ജില്ലയിൽ കൊവിഡ് ഭേദമായി ഒരാൾ കൂടി ആശുപത്രി വിട്ടു. കുറുവട്ടിശ്ശേരി സ്വദേശി മുണ്ടത്തോട് വീട്ടിൽ ജാഫറാണ് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിലാണ് ജാഫർ ചികിത്സയിൽ കഴിഞ്ഞത്.

മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ എം പി ശശിയുടെ നേതൃത്വത്തിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ജാഫറിന് യാത്രയയപ്പ് നൽകി. വീട്ടിലെത്തിയാലും പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനാണ് ജാഫർ. മാർച്ച് 19നാണ് ഇയാൾ നാട്ടിലെത്തിയത്.

ഏപ്രിൽ ഏഴിന് രോഗലക്ഷണങ്ങൾ കണ്ടതോടെ തിരൂർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഏപ്രിൽ 9ന് രോഗം സ്ഥിരീകരിച്ചു.

ജാഫറും രോഗമുക്തനായി മടങ്ങിയതോടെ ജില്ലയിൽ ഇനി ഒരാൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. എടപ്പാൾ സ്വദേശിയാണ് ഇനി ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 19 ആയി.

ചിത്രം കടപ്പാട്: മാധ്യമം

Share this story