കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചാരണം; കാസര്‍കോട് ഒരാള്‍ക്കെതിരെ കേസ്

കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചാരണം; കാസര്‍കോട് ഒരാള്‍ക്കെതിരെ കേസ്

കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തത്. കൊവിഡ് രോഗത്തില്‍ നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നായിരുന്നു ഇയാളുടെ വ്യാജ പ്രചാരണം

 

വിവരം ചോര്‍ന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു

 

കാസര്‍കോട് കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നുവെന്ന പ്രചാരണത്തിനും പ്രതിഷേധത്തിനും മുന്നില്‍ നിന്നും ഇയാളായിരുന്നു. കൊവിഡ് കേസുകള്‍ പോസീറ്റീവ് ആകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്ന് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി അജ്‌നാസിനെയാണ് തിരിച്ചറിഞ്ഞത്.

Share this story