സർക്കാർ ജയിച്ചുവെന്ന തോന്നൽ അല്ല, നിവൃത്തികേട് കൊണ്ടാണ് ശമ്പളം പിടിക്കുന്നതെന്നും ധനമന്ത്രി

സർക്കാർ ജയിച്ചുവെന്ന തോന്നൽ അല്ല, നിവൃത്തികേട് കൊണ്ടാണ് ശമ്പളം പിടിക്കുന്നതെന്നും ധനമന്ത്രി

സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമമന്ത്രി തോമസ് ഐസക്. നാലാം തീയതി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകും. ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് സ്വാഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

ആദ്യം ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ശമ്പളം നൽകും. പിന്നീടായിരിക്കും മറ്റുള്ള ജീവനക്കാർക്ക് ശമ്പളം നൽകുക. ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നത് സർക്കാരിന് ഇഷ്ടമുണ്ടായിട്ടല്ലെന്നും തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ ഒരു ആനുകൂല്യവും വാങ്ങിവെക്കണമെന്ന് സർക്കാരിന് യാതൊരു താത്പര്യവുമില്ല.

ശമ്പളം കട്ട് ചെയ്യുകയല്ല, മാറ്റി വെക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചു നൽകും. നിലവിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ എല്ലാവരും ഇതിനോട് യോജിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഐസക് പറഞ്ഞു. ഇതിൽ നിന്ന് പിന്തിരിയുന്നവരെ ജനം ഒറ്റപ്പെടുത്തുകയേ ഉള്ളൂ. രാഷ്ട്രീയ ദുർവാശി ഇക്കാലത്ത് നല്ലതല്ല. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ സർക്കാർ ജയിച്ചുവെന്ന തോന്നൽ അല്ല ഉള്ളത്.

ആരോടും പ്രതികാരമില്ല. ചെയ്യാൻ നിവൃത്തിയില്ലാത്ത സാഹചര്യമായതിനാലായതാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നത്. നിയമപരമല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. അതിപ്പോ നിയമപരമാക്കി മാറ്റിയെന്നും ധനമന്ത്രി പറഞ്ഞു.

Share this story