പന്തീരങ്കാവ് യുഎപിഎ കേസ്: മാധ്യമപ്രവർത്തകനടക്കം മൂന്ന് പേർ എൻ ഐ എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യുഎപിഎ കേസ്: മാധ്യമപ്രവർത്തകനടക്കം മൂന്ന് പേർ എൻ ഐ എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ എൻ ഐ എ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.

അലൻ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാൻ മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കൊച്ചി എൻ ഐ എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മൂന്ന് പ്രതികളും നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനക്ക് വേണ്ടി മൂന്ന് പേരും രഹസ്യ യോഗങ്ങൾ സംഘടിപ്പിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ നവംബർ ഒന്നിനാണ് അലനും താഹയും പിടിയിലാകുന്നത്.

Share this story