ആളെക്കൂട്ടി ഡീൻ കുര്യാക്കോസിന്റെ പ്രഹസന ഉപവാസം; എംപി അടക്കം 15 പേർക്കെതിരെ കേസ്

ആളെക്കൂട്ടി ഡീൻ കുര്യാക്കോസിന്റെ പ്രഹസന ഉപവാസം; എംപി അടക്കം 15 പേർക്കെതിരെ കേസ്

ഇടുക്കിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് ഡീൻ കുര്യക്കോസ് എംപി ഉൾപ്പെടെ 15 പേർക്കെതിരെ കേസ്. മെഡിക്കൽ കോളജിന് മുന്നിൽ ആളെക്കൂട്ടി ഉപവാസ സമരം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ഇടുക്കിയിൽ ലാബ് സ്ഥാപിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചതിന് പിന്നാലെയാണ് എംപിയുടെ ഉപവാസ പ്രഹസനം നടന്നത്.

ഇടുക്കി ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്നും മെഡിക്കൽ കോളജിൽ അടിയന്തരമായി പിസിആർ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീൻ കുര്യാക്കോസിന്റെ സമരം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനാണ് പോലീസ് കേസെടുത്തത്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീൻ തുടങ്ങിയ 14 പേർക്കെതിരെയും കേസുണ്ട്. എന്നാൽ ഇടതുസർക്കാർ രാഷ്ട്രീയ വിദ്വേഷം തീർക്കുകയാണെന്നാണ് ഡീൻ കുര്യാക്കോസ് വിമർശിച്ചത്.

Share this story