കേരളത്തിന്റെ കരുതലേറ്റുവാങ്ങി മനസ്സും നിറച്ച് അവർ മടങ്ങി; ഇന്ന് രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടും

കേരളത്തിന്റെ കരുതലേറ്റുവാങ്ങി മനസ്സും നിറച്ച് അവർ മടങ്ങി; ഇന്ന് രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടും

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടു. ഇന്നലെ രാത്രിയോടെ ആലുവയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 1148 പേരാണ് ട്രെയിനിലുള്ളത്.

ക്യാമ്പുകളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാനും യാത്രയയക്കാനും വലിയ സജ്ജീകരണങ്ങൾ തന്നെ പോലീസും സർക്കാരും ചേർന്ന് ഒരുക്കിയിരുന്നു. പെരുമ്പാവൂരിൽ നിന്ന് കെ എസ് ആർ ടി സി ബസുകളിലാണ് തൊഴിലാളികളെ എത്തിച്ചത്. സാമൂഹ്യ അകലം കൃത്യമായി പാലിച്ച് ഒരു ബോഗിയിൽ 60 പേരെന്ന നിലയിലാണ് ക്രമീകരണം

കേരളത്തിന്റെ കരുതലേറ്റുവാങ്ങി മനസ്സും നിറച്ച് അവർ മടങ്ങി; ഇന്ന് രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടും

ഭക്ഷണം, മരുന്നുകൾ, വെള്ളം തുടങ്ങിയവ ഇവർക്കായി ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. പോകുന്ന ഓരോരുത്തർക്കും പ്രത്യേക കിറ്റും അധികൃതർ കൈമാറി. സിആർപിഎഫിന്റെയും പോലീസിന്റെയും ആർ പി എഫിന്റെയും ഉദ്യോഗസ്ഥർ ട്രെയിനിലുണ്ട്. ഭുവനേശ്വർ വരെ നോൺ സ്‌റ്റോപ്പായാണ് ട്രെയിൻ ഓടുന്നത്. മന്ത്രി വി എസ് സുനിൽകുമാർ, ജില്ലാ പോലീസ് മേധാവി എന്നിവർ ഇവരെ യാത്ര അയക്കാൻ സ്‌റ്റേഷനിൽ എത്തിയിരുന്നു

ഇന്ന് രണ്ട് ട്രെയിനുകൾ കൂടി കേരളത്തിൽ നിന്ന് പുറപ്പെടുന്നുണ്ട്. ബീഹാറിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ പുറപ്പെടുക. പട്‌നയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളത്ത് നിന്നുമാണ് പുറപ്പെടുന്നത്.

Share this story