ഇന്ന് കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്ന് ഡിജിപി; സർക്കാർ നിർദേശിച്ചവക്ക് തുറക്കാം

ഇന്ന് കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്ന് ഡിജിപി; സർക്കാർ നിർദേശിച്ചവക്ക് തുറക്കാം

ഞായറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായിട്ടാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സർക്കാർ നിർദേശപ്രകാരമുള്ള കടകൾക്ക് തുറക്കാം

തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് കടകൾ അടച്ചിടാം. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യങ്ങളുമായി ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു

സംസ്ഥാനത്ത് ഇന്നലെ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ട് പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. 2184 പേരാണ് സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

Share this story