അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും

അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് നിന്ന് ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും

സംസ്ഥാനത്ത് ഇന്ന് അതിഥി തൊഴിലാളികളുമായി നാല് ട്രെയിനുകൾ കൂടി പുറപ്പെടും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്.

എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് ഉണ്ടായിരിക്കുക. ഇതിനോടകം ഏഴായിരത്തോളം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ബീഹാറിലേക്കാണ് ട്രെയിനുകൾ പുറപ്പെടുന്നത്.

തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയിനുകൾ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. പ്രത്യേക രജിസ്‌ട്രേഷനും ഇതിനായി ഉണ്ടാകും. ഇന്നലെ അഞ്ച് ട്രെയിനുകളാണ് സംസ്ഥാനത്ത് നിന്ന് പുറപ്പെട്ടത്.

Share this story