കുപ്പാടി സ്കൂളിലെ പുനരധിവാസ ക്യാമ്പിലെ അന്തേവാസികൾക്കായി ആരോഗ്യപരിപാലന ക്യാമ്പ് സംഘടിപ്പിച്ചു

കുപ്പാടി സ്കൂളിലെ പുനരധിവാസ ക്യാമ്പിലെ അന്തേവാസികൾക്കായി ആരോഗ്യപരിപാലന ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ കോവിഡ്- 19 പ്രവർത്തനമേഖലയിൽ ശ്രദ്ദേയമായ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന ടീം മിഷൻ ബ്രേക് ദ ചെയിൻ സുൽത്താൻ ബത്തേരിയും, വിക്ടറി ഹോസ്പിറ്റൽ, വിവിധ ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി, റെഡ് ലൈൻ സലൂൺ & ബ്യൂട്ടി സ്പോട്ട് മൂലങ്കാവ് എന്നിവർ ചേർന്ന് തെരുവിൽ അന്തിയുറങ്ങിയിരുന്നവരും, നിലവിൽ കുപ്പാടി സ്കൂളിലെ പുനരധിവാസ ക്യാമ്പുകളിലുള്ളവരുമായ അൻപത്തിയഞ്ചോളം പേരുടെ സൗജന്യ ആരോഗ്യ ചെക്കപ്പും ഹെയർ കട്ടിംഗും നടത്തി.

അന്തേവാസികളുടെ ബ്ലഡ് ഷുഗർ ലോകോത്തര നിലവാരമുള്ള ഗ്ലൂക്കോമീറ്ററിൽ ചെക്ക് ചെയ്ത് നിർണയിച്ച് നൽകി. ബി.പി, തെർമൽ സ്കാനർ പരിശോധന എന്നിവയും നടത്തി. ഡോ.ജിതേന്ദ്രനാഥ്, ഡോ. സലീം, ഡോ. റാസിഫ്, ഡോ.വൈഷ്ണവ് എന്നിവർ മെഡിക്കൽ പരിശോധന നടത്തുകയും ആവശ്യമായവർക്ക് മരുന്ന് എത്തിച്ച് നൽകുകയും ചെയ്തു.  മൂലങ്കാവിലെ റെഡ് ലൈൻ സലൂണിന്റെ നടത്തിപ്പുകാരനായ ജലീലും അബ്ദുള്ളയും മറ്റ് നാല് സ്റ്റാഫുകളുമടക്കം അന്തേവാസികൾക്ക് ഹെയർ കട്ടിംഗ് സൗജന്യമായി നടത്തി.

ആരോഗ്യപരിപാലന ക്യാമ്പ് കല്പറ്റ എം.എൽ.എ ശ്രീ.സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു, സി.കെ സഹദേവൻ, ഡോ. സലീം, നിസാം പള്ളിയാൽ, സോണി ആസാദ്, ലിജോ ജോണി, ഷമീർ ചേനക്കൽ, നിസാർ, പി. സംഷാദ്, അരുൺകുമാർ, സമദ്, സഫീർ പഴേരി, എന്നിവർ നേതൃത്വം നൽകി

Share this story