ലോക്ക് ഡൗണിൽ ചാരായം വാറ്റ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ലോക്ക് ഡൗണിൽ ചാരായം വാറ്റ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ലോക്ക് ഡൗണിൽ ചാരായം വാറ്റ് ബിസിനസ് ആരംഭിച്ച യൂത്ത് കോൺഗ്രസിന്റെ നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി വൈപ്പിൻ മണ്ഡലം സെക്രട്ടറി നിവിൻ കുഞ്ഞൈപ്പ് ആണ് പിടിയിലായത്. എക്‌സൈസ് ആന്റി നർക്കോട്ടിംഗ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഞാറയ്ക്കൽ പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള ഇയാളുടെ വാടക വീട്ടിൽ നിന്നുമാണ് നിവിനെ കസ്റ്റഡിയിലെടുത്തത്. 115 ലിറ്റർ വാഷും 30 ലിറ്റർ വ്യാജ വൈനും വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Share this story