ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ ചില്ലിക്കാശ് പോലും കൊടുക്കില്ല; പിണറായി വിജയൻ ധിക്കാരിയെന്നും കെ മുരളീധരൻ

ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ ചില്ലിക്കാശ് പോലും കൊടുക്കില്ല; പിണറായി വിജയൻ ധിക്കാരിയെന്നും കെ മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനങ്ങളെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് പോലും കോൺഗ്രസുകാർ നൽകില്ലെന്ന് കെ മുരളീധരൻ എംപി. ഞങ്ങളുടെ പ്രവർത്തകരെ കൊന്നവർക്ക് വേണ്ടി കേസ് വാദിക്കാൻ വരുന്ന അഭിഭാഷകർക്കാണ് ദുരിതാശ്വാസ നിധിയിലെ പണം നൽകുന്നതെന്ന പച്ചക്കള്ളവും ഒരു കുറ്റബോധവുമില്ലാതെ കെ മുരളീധരൻ ആവർത്തിച്ചു

കോൺഗ്രസിലെ നേതാക്കൾ ഏറെ തവണ ഉന്നയിച്ച പച്ചക്കള്ളമാണിത്. സംസ്ഥാനത്തെ മാധ്യമങ്ങൾ ഉൾപ്പെടെ ഇതിലെ വസ്തുത പുറത്തു കൊണ്ടുവന്നതുമാണ്. ദുരിതാശ്വാസ നിധി ഏറ്റവും സുതാര്യമാണെന്നതും വിനിയോഗിക്കുന്ന പണത്തിന്റെ കണക്കുകൾ ഉൾപ്പെടെ ആർക്കും പരിശോധിക്കാമെന്നുമിരിക്കെയാണ് കോൺഗ്രസിന്റെ നേതാക്കൾ ഈ കള്ളം ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്തും വൃത്തികെട്ട രാഷ്ട്രീയമാണ് ഇവരുടെ ഭാഗത്ത് നിന്നും കാണുന്നത്.

വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നത് ഭൂരിഭാഗവും കള്ളമാണ്. തീർത്തും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇനി ഒരു വർഷം കൂടിയല്ലേ പിണറായി വിജയനെ സഹിക്കേണ്ടതുള്ളൂ എന്നും കെ മുരളീധരൻ പറഞ്ഞു

Share this story