പ്രവാസികളുടെ ക്വാറന്റൈൻ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി പിണറായി

പ്രവാസികളുടെ ക്വാറന്റൈൻ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി പിണറായി

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനമാണ് നിർവഹിക്കുന്നത്. പ്രവാസികളെ വന്നയുടനെ ക്വാറന്റൈനിലാക്കും. ഏഴാം ദിവസം പിസിആർ ടെസ്റ്റിന് വിധേയമാക്കും.

പിസിആർ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവായ ആൾക്കാരുണ്ടെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവർ വീടുകളിൽ പോയി ക്വാറന്റൈനിൽ തുടരണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. ചെറിയ കുട്ടികളെയും വീടുകളിലെ ക്വാറന്റൈനിൽ തന്നെയാകും പാർപ്പിക്കുക. രോഗികളായവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനങ്ങളെടുക്കും

ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ ക്വാറന്റൈൻ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികളെ നിർബന്ധമായും പതിനാല് ദിവസം ക്വാറന്റൈനിൽ പാർപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.

കണ്ണൂർ വിമാനത്താവളത്തെയും പ്രവാസികളെ എത്തിക്കാനുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ പെടുത്തി കേന്ദ്ര നിർദേശം വന്നതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ കണ്ണൂർ വിമാനത്താവളം ഉൾപ്പെട്ടിരുന്നില്ല.

Share this story