പാസില്ലാത്തവരെ കടത്തിവിടുന്നില്ല; അതിർത്തിയിൽ കുടുങ്ങി നിരവധി മലയാളികൾ

പാസില്ലാത്തവരെ കടത്തിവിടുന്നില്ല; അതിർത്തിയിൽ കുടുങ്ങി നിരവധി മലയാളികൾ

രജിസ്‌ട്രേഷനും പാസുമില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ കടത്തിവിടേണ്ടെന്ന് തീരുമാനമെടുത്തതോടെ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികൾ. മഞ്ചേശ്വരം, വാളയാർ, മുത്തങ്ങ ചെക്ക് പോസ്റ്റുകളിലാണ് ഏറെയും ആളുകൾ കുടുങ്ങിക്കിടക്കുന്നത്.

മണിക്കൂറുകളായി ഇവർ ചെക്ക് പോസ്റ്റുകളിൽ കാത്തിരിക്കുകയാണ്. കടുത്ത വെയിൽ ഉൾപ്പെടെ സഹിച്ചാണ് ഇവർ അതിർത്തികളിൽ കാത്തിരിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരേണ്ട സംസ്ഥാനത്തിന്റെയും പാസ് വരുന്നവരുടെ പക്കൽ വേണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഇത് പാലിക്കാതെയാണ് പലരും അതിർത്തിയിൽ എത്തിയിരിക്കുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാതെ കൂടി വന്നതോടെയാണ് പലരും അതിർത്തികളിൽ കുടുങ്ങിയത്. സ്ഥലത്തെത്തി കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയുമുണ്ട്.

മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്തി അർഹരല്ലാത്തവരെ തിരിച്ചയക്കുമെന്നാണ് വയനാട് ജില്ലാ കലക്ടർ അറിയിച്ചത്. ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, അടിയന്തര ചികിത്സാവശ്യങ്ങൾക്കായി വരുന്നവർ, ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാൻ വരുന്നവർ എന്നിവർക്ക് മാത്രമേ എണർജൻസി പാസ് അനുവദിക്കുകയുള്ളു

Share this story