എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം പുനക്രമീകരിക്കണം: എസ് എസ് എഫ്

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം പുനക്രമീകരിക്കണം: എസ് എസ് എഫ്

തൃശ്ശൂർ: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിന് നിവേദനം നൽകി. മുഴുവൻ വിദ്യാർഥികൾക്കും പരീക്ഷക്കെത്താൻ സൗകര്യമൊരുക്കുന്നതിനാശ്യമായ സാവകാശം ലഭിക്കും വിധം പരീക്ഷാ നടത്തിപ്പ് പുനക്രമീകരിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്.
പരീക്ഷാ ദിനങ്ങളിൽ പൊതു ഗതാഗതം ഉറപ്പ് വരുത്തുക. വ്യത്യസത പ്രദേശങ്ങളിൽ നിന്നും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേകം യാത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. എം ആർ എസ്, മറ്റു സർക്കാർ റെസിഡൻഷ്യൽ സ്ഥാപനങ്ങൾ, സ്വകാര്യ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ താമസിച്ച് പഠനം നടത്തുന്നവർക്ക് വീട്ടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നൽകുകയോ ഈ സ്ഥാപനങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ സംവിധാനമൊരുക്കുകയോ ചെയ്യണം.

കേരളത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപ്, ആൻഡമാൻ ദ്വീപ് സമൂഹ പ്രദേശങ്ങളിലെയും വിദ്യാർഥികൾ, ലോക് ഡൗൺ പ്രഖ്യാപിച്ചത് കാരണം സ്വന്തം വീടുകളിലേക്ക് മടങ്ങി പോയിട്ടുണ്ട്. ഇവർക്ക് അതിർത്തി കടന്ന് കേരളത്തിലെത്താൻ പാസ് അനുവദിക്കുകയും താമസ, ഭക്ഷണ സൗകര്യങ്ങൾ സർക്കാർ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യണം. വിദേശ രാജ്യങ്ങളിൽ കേരള സിലബസ് പ്രകാരം പഠനം നടത്തുന്നവർ കേരളത്തിലേക്ക് മടങ്ങാൻ നിർബന്ധിതരാണെങ്കിൽ അവരെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നാട്ടിലെത്തിക്കണം.

അവർക്ക് കേരളത്തിൽ പരീക്ഷാ സെന്റർ അനുവദിക്കുകയും വരാത്ത വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രം ഒരുക്കുന്നതുന്നതുമായി ബന്ധപ്പെട്ട് അതത് രാജ്യങ്ങളിലെ സർക്കാരുമായി ഇടപെട്ട് പരീക്ഷാ എഴുതാനോ അല്ലെങ്കിൽ സംവിധാനമോ ഏർപടുത്തണം. തുടങ്ങിയവയാണ് മറ്റു പ്രധാന നിർദ്ദേശങ്ങൾ. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ബി ബഷീറിൻറെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം പുനക്രമീകരിക്കണം: എസ് എസ് എഫ്

പൊതു പരീക്ഷ സമയം പുന: ക്രമീകരിക്കാൻ ആവശ്യപ്പെട്ട എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ബി ബഷീർ വിദ്യഭ്യാസ മന്ത്രി പൊഫ. സി രവീന്ദ്രനാഥിന് കൈമാറുന്നു

Share this story