പ്രധാനമന്ത്രിയുമായുള്ള യോഗം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്നുണ്ടാകില്ല

പ്രധാനമന്ത്രിയുമായുള്ള യോഗം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്നുണ്ടാകില്ല

കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിന് മുഖ്യമന്ത്രി പതിവായി നടത്തുന്ന വാർത്താ സമ്മേളനം ഇന്നുണ്ടാകില്ല. കൊവിഡ് അവലോകന യോഗവും ഇന്ന് നടക്കില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് അവലോകന യോഗവും വാർത്താ സമ്മേളനവും മാറ്റിവെച്ചത്.

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം വൈകുന്നേരം 3 മണിക്കാണ് നടക്കുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

മെയ് 17ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ, കൊവിഡ് വ്യാപനം, പ്രതിരോധ പ്രവർത്തനങ്ങൾ, വിമാന, ട്രെയിൻ സർവീസുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും

കൊവിഡ് വ്യാപനത്തിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം വിളിച്ചു ചേർക്കുന്നത്. ലോക്ക് ഡൗൺ നീട്ടേണ്ടതില്ലെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഹോട്ട് സ്‌പോട്ട് മേഖലകളിൽ നിയന്ത്രണം കർശനമാക്കി മറ്റ് മേഖലകൾക്ക് സാധാരണ രീതിയിലേക്ക് മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെടും.

Share this story