വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുട്ടിക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ അമ്മയ്ക്ക് രോഗബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്

വയനാട്ടിൽ നിലവിൽ എട്ട് കൊവിഡ് രോഗികളാണുള്ളത്. ഒരു ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും രോഗം വ്യാപിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. എട്ട് പേരുടെയും രോഗത്തിന്റെ ഉറവിടം തമിഴ്‌നാട്ടിലെ കോയമ്പേട് പച്ചക്കറി മാർക്കറ്റാണ്.

കോയമ്പേട് മാർക്കറ്റിൽ നിന്ന് ലോഡുമായി എത്തിയ ലോറി ഡ്രൈവറടക്കം രണ്ട് പേർക്കും ഇവരുടെ സമ്പർക്കത്തിൽ വന്ന ആറ് പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി കൂടുതൽ പേർ സമ്പർക്കത്തിലുണ്ടായിരുന്നില്ലെന്നത് ആശ്വാസകരമാണ്.

1855 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1839 പേർ വീടുകളിലും 16 പേർ ആശുപത്രികളിലുമാണ്. വയനാട് ജില്ലയിൽ നെന്മേനി പഞ്ചായത്ത് പുതിയ ഹോട്ട് സ്‌പോട്ടായി സർക്കാർ പ്രഖ്യാപിച്ചു.

Share this story