നാട്ടിലേക്ക് തിരിച്ചുപോകാനായില്ല; എറണാകുളത്ത് 17കാരനായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

നാട്ടിലേക്ക് തിരിച്ചുപോകാനായില്ല; എറണാകുളത്ത് 17കാരനായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

എറണാകുളത്ത് പശ്ചിമ ബംഗാൾ സ്വദേശിയായ 17കാരൻ ആത്മഹത്യ ചെയ്തു. മുർഷിദാബാദ് ജില്ലയിലെ സിറോപ്പോറ ഗ്രാമവാസിയാണ് മരിച്ച ആസിഫ് ഇക്ബാൽ. ജില്ലയിലെ ഇഷ്ടിക ചൂളയിൽ ജോലി ചെയ്തുവരികയായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയതും കേരളത്തിൽ നിന്ന് ഇതുവരെ പോയ ട്രെയിനുകളിൽ ഇടം നേടാനാകാത്തതിനാലും ആസിഫ് അസ്വസ്ഥനായിരുന്നുവെന്ന് കൂടെ പണിയെടുക്കുന്നവർ പറയുന്നു.

നാട്ടിലേക്ക് പോകാൻ പറ്റാത്തതിൽ ആസിഫ് അസ്വസ്ഥനായിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് സഹപ്രവർത്തകൻ ഷെറീഫുൽ ഇസ്ലാം പറഞ്ഞു. ഇരുവരും സിറോപ്പോറ ഗ്രാമവാസികളാണ്.

ലോക്ക് ഡൗണിന് ശേഷം ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. മെയ് 6ന് പശ്ചിമ ബംഗാളിലേക്ക് ട്രെയിൻ പോയിരുന്നു. എന്നാലിതിൽ ആസിഫിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല.

Share this story