വീണ്ടും ചെന്നിത്തലയാരോപണം; മടങ്ങാനാഗ്രഹിക്കുന്ന മലയാളികൾക്ക് സർക്കാർ പാസ് നൽകുന്നില്ല

വീണ്ടും ചെന്നിത്തലയാരോപണം; മടങ്ങാനാഗ്രഹിക്കുന്ന മലയാളികൾക്ക് സർക്കാർ പാസ് നൽകുന്നില്ല

കൊവിഡ് കാലത്തും പ്രതിപക്ഷത്തിന്റെ മാന്യത കെട്ട രാഷ്ട്രീയക്കളി തുടരുന്നു. സർക്കാരിനെതിരെ ആരോപണങ്ങളുടെ കെട്ടുമായി പ്രതിപക്ഷ നേതാവ് ഇന്നും മാധ്യമങ്ങളെ വിളിച്ചു കൂട്ടി. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവ് ആരോപിക്കുന്നത്.

സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് കടക്കാൻ പാസിന് അപേക്ഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കേരള സർക്കാരിന്റെ പക്കൽ ഇതര സംസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങളില്ല. എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല. പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും പണം തീർന്നെന്നും പറഞ്ഞുമുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് അവകാശപ്പെട്ടു

കോടതി ഇടപെട്ടതു കൊണ്ടാണ് ഇന്നലെ അൽപ്പം ആശ്വാസമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. വാസ്താവത്തിൽ കഴിഞ്ഞ ദിവസം വാളയാറിൽ എത്തി കുടുങ്ങിയവരെ മാത്രം കടത്തി വിടാനാണ് ഹൈക്കോടതി നിർദേശിച്ചത്. പാസില്ലാതെ വരുന്നവരെ കടത്തി വിടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവ് കോടതിയുടെ ഇടപെടലായി ചൂണ്ടിക്കാണിക്കുന്നത്.

പാലക്കാട് അതിർത്തിയിൽ കുടുങ്ങിയവരെ സഹായിച്ചത് കോയമ്പത്തൂർ കലക്ടറാണ്. പാലക്കാട് കലക്ടർ ഇതിന് തയ്യാറായില്ല. കുടുങ്ങിക്കിടക്കുന്ന പാവങ്ങൾ നാട്ടിൽ വരാൻ ആഗ്രഹിക്കുമ്പോൾ നിയമങ്ങളുടെ നൂലാമാല പറഞ്ഞ് തടയുന്ന നടപടി മനുഷ്യത്വപരമല്ലെന്നും ചെന്നിത്തലയാരോപിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാക്കളെ അപമാനിക്കുന്നു തുടങ്ങിയ സങ്കടങ്ങളും പരിവേദനങ്ങളും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Share this story