കുവൈറ്റിൽ കൊവിഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

മലയാളി യുവാവ് കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശിയായ ഗഫൂറാണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് ഗഫൂർ മരിച്ചത്.

പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗഫൂറിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. എട്ട് മാസം മുമ്പാണ് ഗഫൂർ കുവൈത്തിലേക്ക് പോയത്. ഉമൈമയാണ് ഭാര്യ. മുഹമ്മദ് ഹാനി മകനാണ്.

Share this story