മുൻ കാമുകിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കി; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

മുൻ കാമുകിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസാക്കി; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

മുൻകാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് സ്വദേശി അനിൽകുമാറിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകോണം സ്വദേശിയായ യുവതിയുടെ നഗ്നചിത്രങ്ങളാണ് അനിൽ പ്രചരിപ്പിച്ചത്.

ഇവർ തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങളോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ ഇടക്കാലത്ത് യുവതി ഇയാളെ വിട്ടുപോയി. ഇതിൽ പ്രകോപിതനായാണ് യുവതിയുടെ ചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്.

യുവതി നൽകിയ പരാതിയെ തുടർന്നാണ് അനിലിനെ അറസ്റ്റ് ചെയ്തത്. എട്ട് മാസങ്ങൾക്ക് മുമ്പ് നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.

Share this story