ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് ആശുപത്രി വിടും; കൊല്ലം ജില്ല കൊവിഡ് മുക്തമാകും

ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് ആശുപത്രി വിടും; കൊല്ലം ജില്ല കൊവിഡ് മുക്തമാകും

കൊല്ലം ജില്ല ഇന്നത്തോടെ കൊവിഡ് മുക്തമാകും. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് ആശുപത്രി വിടും. ഇതുവരെ 20 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 29നാണ് ഒടുവിലത്തെ കൊവിഡ് രോഗി റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 15 ദിവസമായി ജില്ലയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 1250 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 5 പേർ മാത്രം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്

ഒരു ഘട്ടത്തിൽ 12 രോഗികൾ വരെ ഒന്നിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലേക്ക് ജില്ല എത്തിയിരുന്നു. നിലവിൽ ആശ്വാസകരമായ സ്ഥിതിയാണെങ്കിലും അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടാതെ വിദേശത്ത് നിന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Share this story