മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് താമസിക്കുന്ന മിനിയുടെ മകൾ അഞ്ജന ഹരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു.

ആത്മഹത്യയെന്നാണ് സൂചന. യുവതിയുടെ ബന്ധുക്കൾ ഗോവയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇവർക്ക് പാസ് അനുവദിച്ചതായി പോലീസ് അറിയിച്ചു. ബ്രണ്ണൻ കോളജ് വിദ്യാർഥിനിയായ അഞ്ജനയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജന കോടതിയിൽ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കൾക്കൊപ്പം പോകുകയുമായിരുന്നു

ഇതിന് പിന്നാലെയാണ് അഞ്ജന ഗോവയിലേക്ക് തിരിച്ചത്. സ്വവർഗാനുരാഗ, ട്രാൻസ്ജൻഡർ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു യുവതി.

Share this story