കടുത്ത ആശങ്ക: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് രോഗമുക്തി

കടുത്ത ആശങ്ക: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് രോഗമുക്തി

സംസ്ഥാനത്തെ വീണ്ടും കടുത്ത ആശങ്കയിലേക്ക് തള്ളി വിട്ട് കൊവിഡ് വ്യാപനം. ഇന്ന് 26 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയുമധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ന് രോഗം ബാധിച്ചവരിൽ 10 പേർ കാസർകോട് ജില്ലയിൽ നിന്നാണ്. മലപ്പുറത്ത് നിന്ന് 5 പേരും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർ വീതവും കണ്ണൂരിൽ 2 പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോ രോഗികൾ വീതവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതിൽ കൊല്ലത്ത് രണ്ട് പേരും കണ്ണൂരിൽ ഒരാളുമാണ്.

ഇന്ന് പോസിറ്റീവായതിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ്. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേർ ചെന്നൈയിൽ നിന്നും മുംബൈയിൽ നാല് പേരും ബാംഗ്ലൂരിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇടുക്കിയിലെ ഒരാൾക്ക് സെന്റിനൽ സർവലൈൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇതുവരെ 560 വരെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 36910 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 548 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് എണ്ണം വീതവും വയനാട് 7 എണ്ണവും കോട്ടയം തൃശ്ശൂർ ജില്ലകളിൽ ഒരോ ഹോട്ട് സ്‌പോട്ടുമാണുള്ളത്.

Share this story