ദേവികുളം എംഎൽഎയുടെ അനധികൃത വീട് നിർമാണത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

ദേവികുളം എംഎൽഎയുടെ അനധികൃത വീട് നിർമാണത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

ദേവികുളം എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്റെ മൂന്നാറിലെ അനധികൃത വീട് നിർമാണത്തിന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. വീട് നിർമാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കലക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു.

അനുമതിയില്ലാതെ എസ് രാജേന്ദ്രൻ വീടിന്റെ രണ്ടാം നില ഉയർത്തുന്നുവെന്നായിരുന്നു പരാതി. മൂന്നാറിന്റെ ഹൃദയഭാഗമായ ഇക്കാനഗറിലാണ് എസ് രാജേന്ദ്രന്റെ വീട്. മൂന്നാറിൽ ഏത് നിർമാണത്തിനും റവന്യു വകുപ്പിന്റെ അനുമതി നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

കെ എസ് ഇ ബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.

Share this story