തെറിയഭിഷേകം നടത്തിയ വിഡി സതീശൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ

തെറിയഭിഷേകം നടത്തിയ വിഡി സതീശൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ

ഫേസ്ബുക്കിലൂടെ കേട്ടാലറക്കുന്ന തെറിയഭിഷേകം നടത്തിയ വി ഡി സതീശൻ എംഎൽഎ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് ഡി വൈ എഫ് ഐ. എംഎൽഎ തെറിയഭിഷേകം നടത്തുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഗതി കൈവിട്ടു പോയതോടെ  ഇത് വ്യാജമാണെന്ന് അവകാശപ്പെട്ട് എംഎൽഎയും കോൺഗ്രസ് അണികളും രംഗത്തുവന്നിരുന്നു

എന്നാൽ തന്റെ വെരിഫൈഡ് പേജിലൂടെയാണ് എംഎൽഎ അറപ്പുള്ളവാക്കുന്ന തെറിയഭിഷേകം നടത്തിയത്. വാളയാറിലെ കോൺഗ്രസ് സമരനാടകത്തെ ന്യായീകരിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലാണ് പറവൂർ എംഎൽഎ തെറിയഭിഷേകം നടത്തിയത്.

തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെ പോലും ചേർത്താണ് കോൺഗ്രസിന്റെ എംഎൽഎ തെറി പറഞ്ഞത്. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകനിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമപ്രവൃത്തിയാണ് സതീശനിൽ നിന്നുണ്ടായതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.

ഒരു നിമിഷം പോലും വൈകാതെ തന്റെ തെറ്റിൽ മാപ്പ് പറയാൻ സതീശൻ തയ്യാറാകണം. കോൺഗ്രസിന്റെ സൈബർ പ്രവർത്തനങ്ങളുടെ തലവൻ സതീശനാണ്. തലവൻ തന്നെ തെറി വിളിച്ച് സൈബർ അണികൾക്ക് മാതൃകയാകുകയാണ്. വിഷയത്തിൽ കെ പി സി സി അധ്യക്ഷന്റെ സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു

Share this story