42 ദിവസം ഗുരുതരാവസ്ഥയിൽ ചികിത്സ; കൊവിഡ് മുക്തനായി 81കാരൻ ആശുപത്രി വിട്ടു

42 ദിവസം ഗുരുതരാവസ്ഥയിൽ ചികിത്സ; കൊവിഡ് മുക്തനായി 81കാരൻ ആശുപത്രി വിട്ടു

കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 81കാരൻ രോഗമുക്തനായി ആശുപത്രി വിട്ടു. 42 ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ചികിത്സക്കിടെ 16 തവണ ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. ഒരേ പിസിആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലം വീട്ടിൽ നിന്ന് തന്നെ 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടി വന്ന ഘട്ടത്തിലാണ് കൊവിഡ് ബാധയുണ്ടായത്. ഹൃദ്രോഗങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ചികിത്സക്കിടെ ഹൃദയാഘതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു

Share this story