കാഞ്ഞിരപ്പള്ളിയിൽ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി മണിമലയിൽ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. മണിമല കിഴക്കേക്കര രമേശ്(37), ആനക്കല്ല് നെല്ലിമല പുതുപറമ്പിൽ സിറാജ് ഫൈസൽ(24) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ സഹോദരങ്ങളുടെ സുഹൃത്തായിരുന്നു രമേശ്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ മാതാവാണ് പോലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിറാജും കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

Share this story