സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ബസുകൾ സർവീസ് ആരംഭിക്കും; അന്തർ ജില്ലാ യാത്രക്ക് അനുമതിയില്ല

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ബസുകൾ സർവീസ് ആരംഭിക്കും; അന്തർ ജില്ലാ യാത്രക്ക് അനുമതിയില്ല

സംസ്ഥാനത്ത് പൊതുഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ബുധനാഴ്ച മുതൽ ബസ് സർവീസുകൾ ആരംഭിക്കും. ജില്ലക്കുള്ളിലാണ് ബസ് സർവീസുകൾ ആദ്യ ഘട്ടത്തിൽ അനുവദിക്കുക

അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾക്ക് ഇപ്പോൾ അനുമതിയില്ല. ഇക്കാര്യത്തിൽ പീന്നീട് തീരുമാനമെടുക്കും. ഹോട്ട് സ്‌പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക് ബസ് സർവീസ് നടത്താൻ അനുവാദമുണ്ടാകില്ല. വാഹനത്തിന്റെ സിറ്റിംഗിന്റെ അമ്പത് ശതമാനം യാത്രക്കാരാണ് അനുവദിക്കുക

അന്തർ ജില്ലാ തലത്തിൽ പൊതുഗതാഗതം ഈ ഘട്ടത്തിൽ അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് മണി വരെയാണ് അന്തർ ജില്ലാ യാത്രക്ക് അനുമതിയുള്ളത്. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയൽ കാർഡ് കരുതണം. എന്നാൽ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ് ആവശ്യമാണ്.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ 2 പേർക്കാണ് സഞ്ചരിക്കാനാകുക. കുടുംബമാണെങ്കിൽ 3 പേർക്ക് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാം. ഓട്ടോ റിക്ഷയിൽ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് അനുമതിയുള്ളത്. കുടുംബമാണെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. ഇരു ചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കും അനുമതിയുണ്ട്.

Share this story