സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ്; പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ്; പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 6 പേരും തൃശ്ശൂർ ജില്ലയിൽ നാല് പേർക്കും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 3 പേർക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇയാൾ ഹെൽത്ത് വർക്കറാണ്.

സംസ്ഥാനത്ത് ആകെ 630 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 130 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 67780 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 67314 പേർ വീടുകളിലും 473 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതുവരെ 45905 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 44681 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ 5150 സാമ്പിളുകൾ പരിശോധിച്ചതിൽ 5082 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ഇന്ന് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. കൊല്ലത്ത് ഒന്നും പാലക്കാട് ജില്ലയിൽ അഞ്ചും ഹോട്ട് സ്‌പോട്ടുകളാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്ത് 29 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.

Share this story