കേരളത്തിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കേരളത്തിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴ; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കേരളത്തിൽ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറിൽ മഴയും കാറ്റും ഇനിയും ശക്തമാകുമെനന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോടു കൂടി മഴയ്ക്കും 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.

കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം വൈക്കത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിന് കേടുപറ്റി. ഗോപുരത്തിന്റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയി.

ടി വി പുരത്തും വീടുകൾക്ക് കേടുപറ്റി. വൈക്കം സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മഴ ഇപ്പോഴും തുടരുകയാണ്. വടക്കൻ ജില്ലകളിൽ കണ്ണൂരും കാസർകോടും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌

Share this story