മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 2036 പേർക്കെതിരെ ഇന്ന് കേസ്; ക്വാറന്റൈൻ ലംഘിച്ചതിന് 14 പേർക്കെതിരെയും കേസ്

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 2036 പേർക്കെതിരെ ഇന്ന് കേസ്; ക്വാറന്റൈൻ ലംഘിച്ചതിന് 14 പേർക്കെതിരെയും കേസ്

പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ മേൽനോട്ട ചുമതല ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ഇന്ന് 2036 പേർക്കെതിരെ കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലേക്കുള്ള പ്രത്യേക നോൺ എ സി ട്രെയിൻ നാളെ വൈകിട്ട് ഡൽഹിയിൽ നിന്ന് പുറപ്പെടും. 1304 യാത്രക്കാരുടെ പട്ടികയാണ് തയ്യാറാക്കിയത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കാശ്മീർ, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. ബംഗളൂരുവിൽ നിന്ന് മറ്റന്നാൾ മുതൽ കേരളത്തിലേക്ക് ദിവസവും നോൺ എസി ചെയർകാർ ട്രെയിനുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story