ലോക്ക് ഡൗണിൽ അഭയം തേടിയ സുഹൃത്ത് തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് മുങ്ങിയതായി യുവാവിന്റെ പരാതി

ലോക്ക് ഡൗണിൽ അഭയം തേടിയ സുഹൃത്ത് തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് മുങ്ങിയതായി യുവാവിന്റെ പരാതി

ലോക്ക് ഡൗണിൽ അഭയം തേടിയ സുഹൃത്ത് തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് കടന്നു കളഞ്ഞതായി യുവാവിന്റെ പരാതി. മൂവാറ്റുപുഴ സ്വദേശിയായ ഗൃഹനാഥനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂന്നാർ സ്വദേശിയാണ് ഇയാളുടെ ഭാര്യയും കുട്ടികളുമായി ഒളിച്ചോടിയത്. പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന മൂന്നാർ സ്വദേശി നാട്ടിലേക്ക് പോകുന്നതിനിടെയാണ് മൂവാറ്റുപുഴയിൽ കുടുങ്ങിയത്. മൂന്നാറിലേക്ക് വണ്ടി കിട്ടാതെ വന്നതോടെ തന്റെ സുഹൃത്തിന്റെ നമ്പർ തപ്പിപ്പിടിച്ച് വിളിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നര മാസക്കാലമായി ഇയാൾ സുഹൃത്തിനൊപ്പം മൂവാറ്റുപുഴയിലെ വീട്ടിലാണ് താമസിച്ചിരുന്നത്.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാൾ ഗൃഹനാഥന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടി സ്ഥലം വിടുകയായിരുന്നു.

Share this story