അനിൽ അക്കരെക്കും ടി എൻ പ്രതാപനും കൊവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്

അനിൽ അക്കരെക്കും ടി എൻ പ്രതാപനും കൊവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്

കോൺഗ്രസ് നേതാക്കളായ അനിൽ അക്കര എംഎൽഎ, ടി എൻ പ്രതാപൻ എംപി എന്നിവർക്ക് കൊവിഡ് ഇല്ല. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഇവരെ അറിയിച്ചു. വാളയാറിലെ പ്രകടന സമരത്തിന് പിന്നാലെയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.

അതേസമയം ക്വാറന്റൈൻ പ്രതിരോധത്തെയും രാഷ്ട്രീയവത്കരിക്കുകയാണ് കോൺഗ്രസ്. മന്ത്രി എ സി മൊയ്തീനെ ക്വാറന്റൈനിൽ വിടുന്നില്ലെന്ന് ആരോപിച്ച് ടിൻ പ്രതാപനും അനിൽ അക്കരയും ഇന്ന് നിരാഹാരം ഇരിക്കുകയാണെന്നാണ് ഇവർ തന്നെ അവകാശപ്പെടുന്നത്.

പ്രതാപൻ തളിക്കുളത്തെ വീട്ടിലും അനിൽ അക്കരെ വടക്കാഞ്ചേരിയിലെ ഓഫീസിലും ഉപവാസം ഇരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. രാവിലെ 10 മണി മുതൽ നാളെ രാവിലെ 10 മണിവരെയാണ് ഉപവാസമെന്നും ഇവർ പറയുന്നു.

Share this story