എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മെയ് 26ന് തന്നെ ആരംഭിക്കും; തീരുമാനം കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മെയ് 26ന് തന്നെ ആരംഭിക്കും; തീരുമാനം കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മെയ് 26ന് തന്നെ ആരംഭിക്കും. കൊവിഡിനെ തുടർന്ന് തടസ്സപ്പെട്ട പരീക്ഷയാണ് മെയ് 26ന് പുനരാരംഭിക്കുന്നത്. ഇന്ന് രാവിലെ പരീക്ഷാ നടത്തുന്നത് ജൂണിലേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു

കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മെയ് 26ന് തന്നെ നടത്താൻ തീരുമാനമായത്. എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യർഥന മാനിച്ചാണ് ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി പരീക്ഷ നടത്താൻ കേന്ദ്രം അനുമതി നൽകിയത്.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ല. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനിംഗ്, സാനിറ്റൈസർ സൗകര്യങ്ങൾ ഒരുക്കണം

പരീക്ഷാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കണ.ം വിവിധ ബോർഡുകൾക്ക് അനുസൃതമായി പരീക്ഷാ തീയതികളിൽ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ബസുകൾ ഒരുക്കണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നുണ്ട്.

Share this story