കൊവിഡ് വിവരശേഖരണത്തിൽ ഇനി സ്പ്രിംക്ലർ ഇല്ല; സി-ഡിറ്റിനെ ഏൽപ്പിച്ചതായി സർക്കാർ

കൊവിഡ് വിവരശേഖരണത്തിൽ ഇനി സ്പ്രിംക്ലർ ഇല്ല; സി-ഡിറ്റിനെ ഏൽപ്പിച്ചതായി സർക്കാർ

കൊവിഡ് വിവര വിശകലനത്തിൽ നിന്ന് അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡാറ്റാ ശേഖരണവും വിശകലനവും ഇനി സർക്കാരിന് കീഴിലുള്ള സി-ഡിറ്റ് നടത്തുമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു

സ്പ്രിംക്ലറിന്റെ പക്കലുള്ള ഡാറ്റ സുരക്ഷിതമായി സി-ഡിറ്റിന്റെ സെർവറിലേക്ക് മാറ്റിയിട്ടുണ്ട്. സ്പ്രിംക്ലറിന്റെ കൈവശമുള്ള ഡാറ്റ നശിപ്പിക്കാനും നിർദേശം നൽകി. ഇനി സോഫ്റ്റ് വെയർ അപ്‌ഡേഷനിൽ മാത്രമാണ് കമ്പനിക്ക് പങ്കാളിത്തമുണ്ടാകുക.

കൊവിഡ് രോഗികളുടെ വിവര ശേഖരണത്തിന് സ്പ്രിംക്ലറിനെ നിയോഗിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പൗരൻമാരുടെ വിവരങ്ങൾ വൻവിലക്ക് അമേരിക്കൻ കമ്പനിക്ക് മറച്ചുവിറ്റു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Share this story