കോഴിക്കോട്ട് സർവീസ് തുടങ്ങിയ സ്വകാര്യ ബസുകൾ അടിച്ചു തകർത്തു

കോഴിക്കോട്ട് സർവീസ് തുടങ്ങിയ സ്വകാര്യ ബസുകൾ അടിച്ചു തകർത്തു

കോഴിക്കോട്ട് സ്വകാര്യ ബസുകൾ അടിച്ചുതകർത്തു. രണ്ട് സ്വകാര്യ ബസുകളാണ് അജ്ഞാതർ അടിച്ചുതകർത്തത്. കഴിഞ്ഞ ദിവസം സർവീസ് നടത്തിയ ബസുകളുടെ ചില്ലുകളാണ് അടിച്ചു തകർത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ടത് കൊളക്കാടൻസ് എന്ന പേരിലുള്ള ബസുകളാണ്. ബസുകൾ നിർത്തിയിട്ടിരുന്നത് മാവൂർ പിഡബ്യൂഡി ഓഫീസിന് മുന്നിലായിരുന്നു. അവിടെ നിർത്തിയിട്ടിരുന്ന എംഎംആർ എന്ന ബസിന്റെ ചില്ലും അക്രമികൾ തകർത്തിട്ടുണ്ട്.

കൂടാതെ ഇന്ന് മുതൽ സർവീസ് തുടങ്ങാനിരുന്ന ബസുകളുടെ ചില്ലുകളും തകർക്കപ്പെട്ടു. ബനാറസ് എന്ന ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് തകർത്തത്. അതിൽ ഒന്ന് ടൂറിസ്റ്റ് ബസാണ്.

സർവീസിന് ശേഷമാണ് ബസുകൾ നിർത്തിയിട്ടിരുന്നത്. ബസുകൾ നിരത്തിലിറക്കിയതിനാൽ ചിലർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ബസുടമ പറഞ്ഞു. ഭീഷണി കണക്കിലെടുക്കാതെയാണ് ബസുകൾ ഓട്ടത്തിനിറക്കിയെന്നും ഉടമ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊളക്കാടൻസിന്റെ മറ്റ് ബസുകൾ ഇന്ന് സർവീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് നഷ്ടമായിരുന്നിട്ട് കൂടി സർവീസ് നടത്തുമെന്ന് ബസുടമ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വളരെ കുറച്ച് സ്വകാര്യ ബസുകൾ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും നിരത്തിലിറങ്ങി.

Share this story