കൊച്ചിയിൽ രണ്ട് പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഓട്ടോ റിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്തു

കൊച്ചിയിൽ രണ്ട് പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഓട്ടോ റിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്തു

കൊച്ചി വടുതലയിൽ രണ്ട് പേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഓട്ടോ റിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്തു. പച്ചാളം പാത്തുവീട്ടിൽ താമസിക്കുന്ന ഫിലിപ്പാണ് ആത്മഹത്യ ചെയ്തത്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു

ബുധനാഴ്ച വൈകുന്നേരം ഷൺമുഖപുരത്ത് എത്തിയ ഫിലിപ്പ് തന്റെ അയൽവാസിയായ പങ്കജാക്ഷന്റെ കടയിലേക്ക് ആദ്യം പെട്രോൾ ബോംബ് എറിഞ്ഞു. കടയിൽ സാധനം വാങ്ങാനെത്തിയ ലൂർദ് ആശുപത്രി ജീവനക്കാരൻ റെജിൻ ദാസിന്റെ ദേഹത്ത് തീ പടർന്നു.

ഇവിടെ നിന്നും ഷൺമുഖപുരത്ത് ഓട്ടോ സ്റ്റാൻഡിലെത്തിയ ഫിലിപ്പ് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു. പക്ഷേ സെക്യൂരിറ്റി ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇതിന് ശേഷം പച്ചാളത്തെ തന്റെ അയൽവാസിയുടെ വീട്ടിലെത്തിയും തീയിടാൻ ഇയാൾ ശ്രമിച്ചു. ഇവിടെ നിന്ന് വടുതല കർഷക റോഡിലെത്തി തന്റെ ഓട്ടോ റിക്ഷയിലും ദേഹത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും ഫിലിപ്പ് മരിച്ചിരുന്നു.

റെജിൻ ദാസിന്റെ ശരീരത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഗുരുതാരവസ്ഥയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ പങ്കജാക്ഷനും ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story