കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച; ഇന്നും നാളെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീർഘിപ്പിച്ചു, എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച; ഇന്നും നാളെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീർഘിപ്പിച്ചു, എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ശവ്വാൽ മാസപ്പിറവി കേരളത്തിൽ എവിടെയും ദൃശ്യമായ വിവരം ലഭിക്കാത്തതിനാൽ 30 പൂർത്തീകരിച്ച് ഞായറാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന്‌ ഖാളിമാരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ അറിയിച്ചു.

അതേ സമയം, ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവൃത്തി സമയം രാത്രി ഒമ്പതു വരെയാക്കി ദീർഘിപ്പിച്ചു. ഇതുപ്രകാരം ഇന്നും നാളെയും (ശനി, ഞായർ) ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകളും മുഖ്യമന്ത്രി നേർന്നു. സമത്വത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്വർ നൽകുന്നത്. എന്നാൽ, ലോകം മുഴുവൻ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ റമസാനും പെരുന്നാളും വന്നത്. അതുകൊണ്ടു തന്നെ ആഘോഷങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. വിഷമത്തോടെയാണെങ്കിലും പെരുന്നാൾ നിസ്‌കാരം വീടുകളിൽ തന്നെ നിർവഹിക്കാൻ മുസ്ലിം സഹോദരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനീയമായ കാര്യമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ വായനക്കാർക്കും മെട്രോ ജേണൽ ഓൺലൈന്റെ ഈദുൽ ഫിത്വർ ആശംസകൾ

 

Share this story