അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ

അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ

തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുന്ന അഞ്ച് ദിവസവും ഇടിമിന്നലോടു കൂടിയ മഴ തുടരും

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നെയ്യാർ ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തിൽ മുങ്ങി. കോവളത്ത് കൃഷിയിടങ്ങളിലും നെടുമങ്ങാട് ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറി.

കൊച്ചിയിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേർന്നിരുന്നു.

Share this story