സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും പരക്കെ മഴയ്ക്ക്സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒന്‍പത് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുവനന്തപുരത്തെ പല മേഖലകളും വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി.

ഇടിമിന്നലിനും ചില നേരങ്ങളില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴ തിരുവനന്തപുരം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി.തൊളിക്കോട്, ചെട്ടിയാന്‍പാറ വാര്‍ഡിലെ മേത്തോട്ടം ഭാഗത്ത് ഉരുള്‍പൊട്ടി.ചെറു പാറകഷ്ണങ്ങളും, മണ്ണും, വെള്ളവുമായി താഴേക്ക് പൊട്ടിയെത്തുകയായിരുന്നു. ആളപായമൊവീടുകള്‍ക്ക് നാശനഷ്ടമോ ഇല്ല.

Share this story