ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്ന്് ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു.

ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് കൊവിഡ് കേസുകൾ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരിൽ നിന്ന് രോഗം പകരാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. അതിർത്തികളിൽ പരിശോധന കർശനമാക്കും. റെഡ് സോണിൽ നിന്ന് വരുന്നവരെ കർശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. പരിശോധനകൾക്ക് ശേഷമാണ് വിമാനത്തിൽ കയറുന്നത് എന്നതിനാൽ ക്വാറന്റൈൻ ഇവർക്ക് ആവശ്യമില്ലെന്നായിരുന്നു വ്യോമയാന മന്ത്രി പറഞ്ഞത്. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ

Share this story