ബൈക്ക് മോഷണം: വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

ബൈക്ക് മോഷണം: വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

വടക്കഞ്ചേരിയിൽ ബൈക്ക് മോഷ്ടാക്കളായ രണ്ട് പേർ അറസ്റ്റിൽ. കൊഴുക്കുള്ളി കാക്കോട്ടിൽ നിന്നും രണ്ട് ബൈക്കുകൾ മോഷ്ടിച്ച കേസിലാണ് പനംതുറവ വിനു, എന്തൽപ്പാലം സജീവ്കുമാർ എന്നിവർ അറസ്റ്റിലായത്. സജീവ് കുമാർ ബിജെപി പ്രവർത്തകനാണ്. ഇയാളുടെ സഹോദരി ഭർത്താവാണ് വിനു

1.80 ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ മുമ്പും ബൈക്ക് മോഷ്ടിച്ചതായി കണ്ടെത്തി. അറസ്റ്റിലാകുമ്പോൾ മൂന്ന് ലിറ്റർ ചാരായവും നാല് കുപ്പി വിദേശമദ്യവും 25,000 രൂപയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. മോഷണം പോയ രണ്ട് ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.

ജനതാദൾ പ്രവർത്തകന്റെ വീട്ടിൽ ബോംബ് എറിഞ്ഞ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് സജീവ്കുമാർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story